അഞ്ചല്‍ : അഗസ്ത്യകോട് 1215 -ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെ കുട്ടികളെയും മുതിര്‍ന്നവരെയും സംഘടിപ്പിച്ച് ബോധവല്‍ക്കരണ സദസ് സംഘടിപ്പിച്ചു. കരയോഗമന്ദിരത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സദസ് കരയോഗം പ്രസിഡന്റ് ആര്. ഗോപിനാഥന് പിള്ളയുടെ അധ്യക്ഷതയില്‍ കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
അന്യന്റെ സുഖ ദുഃഖങ്ങളെ അന്വേഷിച്ചുപോകുന്ന നമ്മള് സ്വന്തം കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികളുടെ മുഴുവന്‍ കാര്യങ്ങളും മനസിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. എന്നാല്‍ മാത്രമേ അവരുടെ സ്വഭാവ മാറ്റങ്ങള്‍ നമുക്ക് മനസിലാക്കാനും അവരെ തിരുത്താനും കഴിയുവെന്നും അദേഹം പറഞ്ഞു.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍ വിഷയാവതരണം നടത്തി. വിരമിച്ച എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.ബി വിജയകുമാര്‍ ക്ലാസ് നയിച്ചു. കരയോഗം സെക്രട്ടറി അഗസ്ത്യകോട് രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ബി. കുമാരന് നായര്‍, ഭാസകര്ന് പിള്ള, ബിനുലാല്‍, രവീന്ദ്രന് നായര്‍, അഞ്ചല്‍ രാമചന്ദ്രന് നായര്‍, അജികുമാര്‍, ഹേമാകുമാരിയമ്മ, വികാസ് വേണു തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
കൊല്ലം: കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0474 2731061.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്
11:20 PM Nov 28, 2022 | Deepika.com