കൊല്ലം: കോട്ടയം കെ.ഇ. മാന്നാനം സ്കൂളിൽ നടന്ന എഎസ്ഐ. എസ് സി കേരള സ്റ്റേറ്റ് കലോത്സവത്തിന്റെ ഫൈനൽ മത്സരത്തിൽ കൊല്ലം ട്രിനിറ്റി ലൈസിയം രണ്ടാംസ്ഥാനം കരസ്ഥ മാക്കി.
കാറ്റഗറി അഞ്ചിൽ മലയാളം സംഘഗാനത്തിന് ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ സമകാലിക ഫ്യൂഷൻ ഡാൻസിന് രണ്ടാം സ്ഥാനവും സംഘനൃത്തം, ലളിത ഗാനം എന്നിവയ്ക്ക് മൂന്നാം സ്ഥാനവും നേടി. കാറ്റഗറി നാലിൽ സംഘനൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, ഫ്യൂഷൻ ഡാൻസ് എന്നിവയ്ക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
ബാല കലോത്സവവും ചരിത്ര സദസും
ചെറിയവെളിനല്ലൂർ: ചെറിയവെളിനല്ലൂർ സഹൃദയ ഗ്രന്ഥശാലയിൽ യുപി, എച്ച്എസ് വിഭാഗത്തിൽപെട്ട കുട്ടികൾക്കായി ബാലകലോത്സവം സംഘടിപ്പിച്ചു.
രാവിലെ 10 മുതൽ വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടന്നു. ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.വിക്രമൻപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബി.വേണുഗോപാൽ, റെജി സെബാസ്റ്റ്യൻ, ദേവസ്യ ആന്റണി, പി.ജെ.ചെറിയാൻ, എൻ.എ. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ജി.വിക്രമൻപിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കൊല്ലം ട്രിനിറ്റി ലൈസിയത്തിന് സംസ്ഥാനതലത്തിൽ ഉന്നത നേട്ടം
11:02 PM Nov 28, 2022 | Deepika.com