കൊല്ലം : കൊല്ലം-പുനലൂര്‍ പാതയിലൂടെ ആദ്യ ശബരിമല സ്പെഷല്‍ ട്രെയിന്‍ ഓടിത്തുടങ്ങി. ജനുവരി രണ്ടു വരെയാണ് സര്‍വീസ്. എറണാകുളം- ചെന്നൈ താംബരം ശബരിമല സ്പെഷല്‍ തിങ്കളാഴ്ച തോറും ഉച്ചക്ക് 1.10ന് എറണാകുളത്ത് നിന്ന് പുറപ്പെടും.
വൈകുന്നേരം 4.30ന് കൊല്ലത്തും 5.12ന് കൊട്ടാരക്കരയിലും 5.40ന് പുനലൂരിലും എത്തും. അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് താംബരത്ത് എത്തിച്ചേരും. ചൊവാഴ്ചകളില്‍ ഉച്ചയ്ക്ക് 3.40ന് താംബരത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചക്ക് 12ന് എറണാകുളത്ത് എത്തും.
ബുധനാഴ്ചകളില്‍ രാവിലെ 6.50ന് പുനലൂരിലും 7.25ന് കൊട്ടാരക്കരയിലും 8.15ന് കൊല്ലത്തും ട്രെയിനെത്തും. ട്രെയിനില്‍ വരുന്നവര്‍ക്ക് പുനലൂരില്‍ നിന്നും കൊട്ടാരക്കരയില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ പന്പ സ്പെഷല്‍ സര്‍വീസുകള്‍ ഉണ്ടാവും.
കൊല്ലം - പുനലൂര്‍ പാതയിൽ ശബരിമല സ്പെഷല്‍ ട്രെയിന്‍ ഓടി തുടങ്ങി
11:02 PM Nov 28, 2022 | Deepika.com