കൊല്ലം: ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നാളെ കൊല്ലം ബീച്ചിന് സമീപത്തെ റോട്ടറി കമ്യൂണിറ്റി സെന്ററിൽ നടക്കും.
രാവിലെ 11 -ന് ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ എസ്. അജി ബോധത്ക്കരണ ക്ലാസ് നയിക്കും.
ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും. ഇ. ഷാജഹാൻ, ഷിഹാസ്, യാസിർ തുടങ്ങിയവർ പ്രസംഗിക്കും.
വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അഫ്സാന പർവീൺ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് കുടുംബ സംഗമവും കലാ പരിപാടികളും.
അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ആർ. ചന്ദ്രശേഖരൻ, റ്റി.എസ്. ബാഹുലേയൻ, ഇ. ഷാജഹാൻ, ഷിഹാസ്, രാജീവ് ദേവലോകം തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോ. ജില്ലാ സമ്മേളനം നാളെ കൊല്ലത്ത്
11:02 PM Nov 28, 2022 | Deepika.com