കൊല്ലം: കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 125-ാമത് ജന്മവാർഷിക പരിപാടികളുടെ ആരംഭം ഇന്ന് ചവറ കെഎംഎംഎലിന് സമീപത്തെ കുമ്പളം സ്മാരക ഗവേഷണ കേന്ദ്രത്തിൽ നടക്കും. വൈകുന്നേരം അഞ്ചിന് ഫൗണ്ടേഷൻ ചെയർമാൻ കെ.സി.രാജന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
പി.സി.വിഷ്ണുനാഥ് എംഎൽഎ കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എംപി, ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രഫ.സി.ശശിധരക്കുറുപ്പ്, എസ്.സുദേവൻ, പി.രാജേന്ദ്രപ്രസാദ്, ആർ.രാമചന്ദ്രൻ, എം.എസ്. ശ്യാംകുമാർ, ഗോപി എസ്.കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ഗീത ചൊല്ലൽ മത്സരം നടത്തി
കുണ്ടറ: ചന്ദനത്തോപ്പ് ചിന്മയ വിദ്യാലയത്തിൽ ഗീത ചൊല്ലൽ മത്സരം നടത്തി. മത്സരം സെക്രട്ടറി കുണ്ടറ ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.നിർമ്മല അധ്യക്ഷത വഹിച്ചു. പ്രഫ. ബാലകൃഷ്ണപിള്ള, തങ്കപ്പൻ പിള്ള, എ.മോഹൻരാജ്, എസ് എസ് നിഷ, കൺവീനർ എ.ശുഭ ദേവി, ബാബു, ഷീജ എന്നിവർ നേതൃത്വം നൽകി.
കുമ്പളത്ത് ശങ്കുപ്പിള്ള ജന്മവാർഷികം ഇന്ന്
11:02 PM Nov 28, 2022 | Deepika.com