കൊല്ലം: ചെറുമത്സ്യങ്ങളെ വളത്തിനും ഇതര ആവശ്യങ്ങള്‍ക്കുമായി പിടിച്ചെടുക്കുന്നതിനും ഹാര്‍ബറുകളും, സ്വകാര്യകടവുകളും കേന്ദ്രീകരിച്ച് ഇറക്കുന്നതിനും എതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും.
നിശ്ചിത വലുപ്പത്തില്‍ കുറഞ്ഞ ചെറിയ മത്സ്യങ്ങളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും കുറ്റകരമാണ്. വളത്തിനായി മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയോ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെയോ (നീണ്ടകര) വിവരം അറിയിക്കാം. ഫോണ്‍: 0474- 2792850, 9496007036.
ജില്ലാതല കേരളോത്സവം:
അപേക്ഷകള്‍ സമര്‍പ്പിക്കാം
കൊല്ലം: ജില്ലാതല ‘കേരളോത്സവം 2022' ലേക്ക് നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ഇനങ്ങളായ വായ്പ്പാട്ട് (ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്ളൂട്ട്, വീണ, ഗിത്താര്‍ എന്നീ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം അഞ്ചിനകം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 7510958609, 0474-2798440.
വളത്തിനായി ചെറുമത്സ്യങ്ങളെ കൊണ്ടുവന്നാല്‍ നടപടി
11:02 PM Nov 28, 2022 | Deepika.com