കൊല്ലം: കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. പള്ളിത്തോട്ടം മൂതാക്കര സെറ്റിൽമെന്റ് കോളനിയിൽ ഹാരിസ് എന്നു വിളിക്കുന്ന ബെൻസിഗർ ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.
പള്ളിത്തോട്ടം സ്വദേശിയായ ജോസും പ്രതിയും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വാടി ലേല ഹാർബറിന് സമീപം മദ്യപാനത്തെ ചൊല്ലി തർക്കം ഉണ്ട ാവുകയും തുടർന്ന് ബെൻസിഗർ ജോസിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ ജോസ് സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
പള്ളിത്തോട്ടം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ സുകേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽ ബേസിൽ, ഹിലാരിയോസ്, എഎസ്ഐ ശ്രീകുമാർ, സിപിഒ പീറ്റർ തോമസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ
11:02 PM Nov 28, 2022 | Deepika.com