കൊല്ലം: പ്രകൃതി ചികിത്സയിലൂടെ ജീവിതശൈലി രോഗങ്ങളെ തടയാമെന്ന സന്ദേശം നല്കി ദേശീയ നാച്ചുറോപതി ദിനാചരണം. ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്റെ നേതൃത്വത്തില്‍ പുനലൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ദിനാചരണത്തിന്റെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം നിര്‍വഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നടന്ന ‘നാച്ചുറോപ്പതിയും ജീവിതശൈലി രോഗങ്ങളും' ബോധവല്‍ക്കരണ പരിപാടിക്ക് ഡോ. ബിനി എബ്രഹാം നേതൃത്വം നല്കി. ഹെല്‍ത്ത് ഡയറ്റ് എക്സിബിഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പാചകം ചെയ്ത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും നടത്തി. നഗരസഭ വൈസ് ചെയര്മാന് വി.പി ഉണ്ണികൃഷ്ണന്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പുഷ്പലത, ഡി. ദിനേശന്, സതേഷ്, പുനലൂര്‍ നേച്ചര്‍ ഡിസ്പെന്‍സറി ആര്. എം. ഒ ഡോ. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
നാച്ചുറോപതി ദിനാചരണം നടത്തി
11:12 PM Nov 27, 2022 | Deepika.com