കൊല്ലം: മലയോര മേഖലയില്‍ വന്യമൃഗ ശല്യങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തില്‍ തെന്മല ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.
സിഐടിയു പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ മേഖല പ്രസിഡന്റ് എസ് ബിജു ഉദ്ഘാടനം ചെയ്തു.
വന്യജീവി ശല്യത്താല്‍ പൊറുതിമുട്ടുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് വനപാലകര്‍ നടത്തുന്നത്. ഇത്തരം നടപടികളെ ചെറുക്കുമെന്നും എസ് ബിജു പറഞ്ഞു.
സിഐടിയു പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് വി എസ് മണി അധ്യക്ഷനായി. സെക്രട്ടറി ആർ പ്രദീപ്, നേതാക്കളായ ആർ സുരേഷ്, പി രാജു, ബിനു മാത്യു, ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണം: സിഐടിയു ധര്‍ണ
11:12 PM Nov 27, 2022 | Deepika.com