കൊല്ലം: ഓച്ചിറ പന്ത്രണ്ട ് വിളക്ക് പ്രമാണിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി 11 വരെ ഓച്ചിറയിൽ പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
തിരുവനന്തപുരം ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ ടൈറ്റാനിയം ജംഗ്ഷൻ- കാരാളിമുക്ക്- ശാസ്താംകോട്ട- ഭരണിക്കാവ്- ചാരുംമൂട്- കായംകുളം വഴിയും ആലപ്പുഴ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കഐസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കായംകുളം- ചാരുംമൂട്- ചക്കുവള്ളി- ഭരണിക്കാവ്- ചവറ വഴിയും കൊല്ലത്ത് നിന്നും കായംകുളത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് തീരദേശ ഹൈവേ- അഴീക്കൽ പാലം വഴിയും കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളം- രണ്ടാംകുറ്റി- ചൂനാട്- കാന്പിശേരി- പുതിയകാവ് വഴിയും പോകേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പെരിനാട് മുരളിയെ അനുമോദിച്ചു
കുണ്ടറ : കാപ്പെക്സ് ഡയറക്ടർ ബോർഡ് മെമ്പറും ഐഎൻറ്റിയുസി ജില്ലാ വൈസ് പ്രസിഡന്റുമായ പെരിനാട് മുരളിയെ കോൺഗ്രസ് കേരളപുരം മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
മണ്ഡലം പ്രസിഡന്റ് പി.നിസാമുദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു. പെരിനാട് മുരളി, ഡിസിസി ജനറൽ സെക്രട്ടറി കായിക്കര നവാബ്, പഞ്ചായത്തു മെമ്പർ വി. നൗഫൽ അബ്ദുൽ സമദ്, സലാഹുദീൻ, രാജേന്ദ്രൻ നായർ, ബിന്ദു ജയരാജ്, അബ്ദുൽ ഷുക്കൂർ, ഗോപകുമാർ, അബ്ദുൽ ലത്തീഫ്, ഷാൻഹർ, ദിനിൽ മുരളി, മുതലായവർ പ്രസംഗിച്ചു.
ഓച്ചിറ പന്ത്രണ്ട ് വിളക്ക് ഉത്സവം; ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
11:12 PM Nov 27, 2022 | Deepika.com