കൊല്ലം : ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ദക്ഷിണ മേഖല പഠന ക്യാമ്പ് കൊല്ലത്ത് സമാപിച്ചു. ക്യാമ്പ് എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
ഡിവിഷനൽ കൺവീനർ മണിചന്ദ്രകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് ആൾ ഇന്ത്യ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എം.എസ് ചന്ദ്രബാബു, എൻയുജിഡിഎസ് അഖിലേന്ത്യാ ഫൈനാൻസ് സെക്രട്ടറി ബി. എസ്. വേണു, മുൻ പോസ്റ്റുമാസ്റ്റർ ടി. അനിൽകുമാർ, സംസ്ഥാന വനിതാ ചെയർമാൻ അനു പി ബേബി, ആനന്ദ് ബി. മോഹൻ തുളസിധരൻ നായർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സംസ്ഥാന കൺവീനർ കെ വി സുധീർ കുമാർ യൂണിയൻ പ്രവർത്തനം എന്ന വിഷയത്തിലും, എൻയുജിഡിഎസ് അഖിലേന്ത്യാ സെക്രട്ടറി പി. യു മുരളീധരൻ തപാൽ ട്രേഡ് യൂണിയൻ ചരിത്രവും വർത്തമാന കാല വെല്ലുവിളികളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
ഡിഡിഎംപിഎൽഎെ കെ.വി വിജയകുമാർ രണ്ടാം ദിവസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, പി ഫോർ സർക്കിൾ സെക്രട്ടറി കെ മഹേഷ്, മുൻ സീനിയർ സൂപ്രണ്ട് സി. ശിവദാസൻ പിള്ള, മുൻ പോസ്റ്റുമാസ്റ്റർ ജി ശിവപ്രസാദ് എന്നിവർ ക്ലാസുകൾ എടുക്കുകയും ചർച്ചകളിൽ പങ്കാളികൾ ആവുകയും ചെയ്തു.
ദക്ഷിണ മേഖല ദ്വിദിന പഠനക്യാമ്പ് സമാപിച്ചു
11:12 PM Nov 27, 2022 | Deepika.com