ചി​ന്ന​ക്ക​ട ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്കം

11:09 PM Nov 27, 2022 | Deepika.com
കൊ​ല്ലം: ചി​ന്ന​ക്ക​ട വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഡി​സം​ബ​ർ മൂ​ന്നി​ന് സ​മാ​പി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ജോ​ൺ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി. റ​വ. ഡോ. ​ബൈ​ജു ജൂ​ലി​യാ​ൻ തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്നു​മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, 5.30ന് ​ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. ഫാ. ​അ​നി​ൽ ജോ​സ്, ഫാ. ​ജോ​ൺ പോ​ൾ, ഫാ. ​സി. റ്റി. ​ബി​ബി​ൻ, ഫാ. ​ജോ​സ​ഫ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.45ന് ​ബി​ഷ​പി​ന് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വേ​സ്പ​ര, ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
മൂ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി ഫാ. ​ബി​നു തോ​മ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 9.30ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി, ഫാ. ​മ​നോ​ജ് ആ​ന്‍റ​ണി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ ആ​ന്‍റ​ണി അ​ല​ക്സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി, ഫാ. ​ജോ​സ​ഫ് ജോ​ൺ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.