ചാത്തന്നൂർ: എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും വെള്ളാപ്പള്ളി നടേശൻ യോഗ നേതൃത്വ രജത ജൂബിലി ഭവനങ്ങളുടെ താക്കോൽദാനവും നാളെ നടത്തും. രാവിലെ 10 നാണ് ശിലാസ്ഥാപന ചടങ്ങ്. ഊറാംവിള ചൂരപോയ്കയിൽ യൂണിയൻ വക വസ്തുവിലാണ് ശിലാസ്ഥാപന ചടങ്ങ് നടക്കുന്നത്. ആദിച്ചനല്ലൂർ, ആർ.ശങ്കർ മെമോറിയൽ, പാരിപ്പള്ളി ഈസ്റ്റ് എന്നീ ശാഖകളിലെ രണ്ടുപേർക്കാണ് യൂണിയൻ വീട് നിർമിച്ചു നൽകുന്നത്.
താക്കോൽദാനം പുതുതായി നിർമിച്ച ഭവനങ്ങളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ബിബി ഗോപകുമാർ അധ്യക്ഷനായിരിക്കുമെന്ന് യൂണിയൻ സെക്രട്ടറി കെ വിജയകുമാർ അറിയിച്ചു.
എസ്എൻഡിപി യുണിയൻ മന്ദിരം ശിലാസ്ഥാപനം നാളെ
11:09 PM Nov 27, 2022 | Deepika.com