ചവറ : പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യത്തിനും സാമൂഹ്യനീതിക്കുമായുള്ള വേദി സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണവും ഉദ്ബോധന പ്രഭാഷണവും അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ഡോ.സുജിത് വിജയൻപിള്ള എംഎൽഎ ദിനാചരണ സദസ് ഉദ്ഘാടനം ചെയ്തു. ചവറ ബിജെഎം ഗവ.കോളേജ് അധ്യാപകൻ ഡോ.കെ.ജി അഭിലാഷ്കുമാർ ഭരണഘടന ഉദ്ബോധനക്ലാസ് നയിച്ചു. സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരു രക്ഷാകർത്താവിന് തയ്യൽ മെഷീൻ എംഎൽഎ കൈമാറി.
ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച ഭരണഘടനാ സാക്ഷരതയുടെ പ്രവർത്തന ഭാഗമായി കുട്ടികൾക്ക് ഭരണഘടന ആമുഖ ബുക്ക് ലെറ്റുകൾ വിതരണം ചെയ്തു. സ്കൂൾ ലീഡർ ആദിലിന് എംഎൽഎ ആദ്യപ്രതി കൈമാറി. പിറ്റിഎ പ്രസിഡന്റ് ജി.ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. എസ്എംസി ചെയർമാൻ ഷിഹാബ് കാട്ടുകുളം, പ്രിൻസിപ്പൽ കെ.പി.പ്യാരിനന്ദിനി, ഹെഡ്മിസ്ട്രസ് ആശാജോസ്, സോഷ്യൽ സയൻസ് അധ്യാപകരായ കരുണാ ഷാജി, വേളൂർ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു
03:33 AM Nov 27, 2022 | Deepika.com