കൊല്ലം: കൊല്ലം കോർപറേഷനും കലാഗ്രാമവും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം നാടകോത്സവം 2022 ഇന്നു തുടങ്ങും.
ഇന്നു വൈകുന്നേരം അഞ്ചിന് മേയർ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തും. കേരള സംഗീത നാടക അക്കാദമി അവാർഡിനും ഫെല്ലോഷിപ്പിനും അർഹരായവരെ നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹണി ബെഞ്ചമിൻ ആദരിക്കും. ഉന്നത വിജയം നേടിയ കലാഗ്രാമം അംഗങ്ങളുടെ മക്കളെ കെ.കെ മണി ആദരിക്കും.
വികസനകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗീതാകുമാരി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ജയൻ, യു.പവിത്ര, ജി.ഉദയകുമാർ, എ.കെ സവാദ്, എസ് സവിതാദേവി തുടങ്ങിയവർ പ്രസംഗിക്കും.
6.30ന് ശാസ്താംകോട്ട ഇടം അവതരിപ്പിക്കുന്ന ആർട്ടിക്. നാളെ വൈകുന്നേരം 6.30-ന് കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. 29ന് വൈകുന്നേരം 6.30-ന് അയനം നാടകവേദിയുടെ ഒറ്റവാക്ക്. 30ന് വൈകുന്നേരം 6.30-ന് കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന. ഡിസംബർ ഒന്നിന് വൈകുന്നേരം 6.30-ന് ആലപ്പി തീയേറ്റേഴ്സിന്റെ മഴ നനയാത്ത മക്കൾ. രണ്ടിന് വൈകുന്നേരം 6.30-ന് കോട്ടയം സുരഭിയുടെ കാന്തം. മൂന്നിന് വൈകുന്നേരം 6.30-ന് ചങ്ങനാശേരി അണിയറയുടെ നാല് വരിപാത. നാലിന് വൈകുന്നേരം 6.30-ന് ഓച്ചിറ മഹിമയുടെ പ്രമാണി.
അഞ്ചിന് വൈകുന്നേരം 6.30-ന് പരവൂർ നാടകശാലയുടെ പ്രണയ പുസ്തകം. ആറിന് വൈകുന്നേരം 6.30-ന് ചിറയിൻകീഴ് അനുഗ്രഹയുടെ നായകൻ. ഒന്പതിന് വൈകുന്നേരം 6.30-ന് കോഴിക്കോട് സങ്കീർത്തനയുടെ വേട്ട. 11ന് വൈകുന്നേരം 6.30-ന് വടകര വരദയുടെ മക്കൾക്ക്. 12ന് വൈകുന്നേരം 6.30-ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി. 13ന് വൈകുന്നേരം 6.30-ന് അമ്മ മനസ്. 14ന് വൈകുന്നേരം 6.30-ന് ആറ് വിരലുള്ള കുട്ടി എന്നിവയാണ് നാടകങ്ങൾ. എല്ലാദിവസവും നാടകത്തിന് മുന്പ് നാടകം സംബന്ധിച്ച പ്രമുഖരുടെ സംവാദവും സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഹണി ബെഞ്ചമിൻ, കലാഗ്രാമം പ്രസിഡന്റ് രവിവർമ, ജനറൽ സെക്രട്ടറി പത്മാലയം ബാബു, രഘുനാഥ്, ജനറൽകൺവീനർ കെ.കെ മണി എന്നിവർ പങ്കെടുത്തു.
കൊല്ലം നാടകോത്സവം ഇന്നു മുതൽ
03:33 AM Nov 27, 2022 | Deepika.com