പുനലൂർ: ബഹുജന സാഹിത്യ അക്കാദമിയുടെ അധ്യാപക അവാർഡ് സജീവ് ബി.വയലിന് സമ്മാനിച്ചു. രാഷ്ട്രപതിയായിരുന്ന ഡോ.രാധാകൃഷ്ണന്റെ പേരിലുള്ള അവാർഡാണ് മികച്ച അധ്യാപകനായ സജീവിന് നൽകിയത്.
ചെറിയനാട് ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും പത്തനാപുരം സ്വദേശിയുമായ യുവ അധ്യാപകൻ കലാരംഗത്തും സജീവമാണ്. സംസ്ഥാന സീനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മികവു തെളിയിച്ചിട്ടുണ്ട്. നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . ഡൽഹിയിൽ നടന്ന ചടങ്ങിൽ ദേശീയ പ്രസിഡന്റ് നല്ലൈ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.ഹനുമാൻ തയ്യാഗമ എംപി അധ്യാപക സർട്ടിഫിക്കറ്റുകൾ നൽകി. അക്കാഡമി പ്രസിഡന്റ് നല്ലൈ രാധാകൃഷ്ണൻ മൊമന്റോ സമ്മാനിച്ചു.
ബി.സജീവിന് അധ്യാപക അവാർഡ് സമ്മാനിച്ചു
11:18 PM Nov 25, 2022 | Deepika.com