കൊല്ലം: കൊല്ലം ബൈപാസില്‍ വാഹനാപകടം. പാലത്തറയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം ഉണ്ടായത്. നാലു വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരു ഒമിനി വാന്‍, ടാങ്കര്‍ ലോറി, പാഴ്സല്‍ ലോറി, ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. കല്ലുംതാഴം ഭാഗത്ത് നിന്നും എത്തിയ ഒമിനി വാന്‍ ടാങ്കര്‍ലോറിയുമായി ആണ് ആദ്യം ഇടിച്ചത്.
ഈ വാഹനങ്ങളില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെ എതിരെ വന്ന പാഴ്സല്‍ ലോറി റോഡിന് വശത്തേക്ക് മറിയുകയായിരുന്നു.
പിന്നാലെ എത്തിയ മറ്റൊരു ബൈക്ക് അപകടം കണ്ട് പെട്ടെന്ന് ബ്രേക്കിടുന്നതിനിടെ ബൈക്കിനു പിറകില്‍ ഇരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ പരിക്കേറ്റ നാലുപേരെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക്് ഗുരുതരമല്ല.
കൊല്ലം ബൈപാസില്‍ അപകട പരന്പര
11:18 PM Nov 25, 2022 | Deepika.com