കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ട് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മുന്നിട്ടു നിൽക്കുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചൂണ്ടന്റെ തുഴച്ചിൽക്കാരെ ഇന്ന് ആദരിക്കും.
35 വർഷമായി പിബിസിയുടെ ഒന്നാം പങ്കായാക്കാരനായ ടി.ബി.ഷാജി, പരിശീലാകാരായ എം.പി.വിനോദ്, മറ്റ് തുഴച്ചിൽക്കാർ തുടങ്ങിയവരെ ലീല റാവിസ് അഷ്ടമുടിയിൽ രാവിലെ 11 -ന് നടക്കുന്ന ചടങ്ങിലാണ് ആദരിക്കുക.
ഒപ്പം ലീല റാവിസ് അഷ്ടമുടിയിൽ പുതുതായി ആരംഭിക്കുന്ന വാട്ടർ സ്പോർട്സ് സംരംഭത്തിനും തുടക്കം കുറിക്കും. കൂടുതൽ വിവരങ്ങൾക്ക് 8590513004 എന്ന നമ്പരിൽ ബന്ധപ്പെടണം.
തുഴച്ചിൽക്കാർക്ക് ആദരവ് ഇന്ന്
10:54 PM Nov 25, 2022 | Deepika.com