ചാത്തന്നൂർ: ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയറിംഗ് സെന്ററിൽ കഴിഞ്ഞ രാത്രി തീപിടുത്തമുണ്ടായി. വാഷിംഗ്മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ വകത്തിനശിച്ചു.
ഇത്തിക്കരയിൽ പ്രവർത്തിക്കുന്ന, മീനാട് സിയാദ് മൻസിലിൽ ഹുസൈന്റെ റിപ്പയറിംഗ് കടയിലാണ് തീപിടുത്തമുണ്ടായത്. പരവൂരിൽ നിന്നും സീനിയർ ഫയർ ഓഫീസർ ശ്രീകുമാറിന്റെ നേതൃത്വത്തിലെത്തിയ രണ്ടു യൂണിറ്റ് ഫയർഫോഴ്സ് തീ കെടുത്തുകയും പരിസരത്തെ വീട്ടിലേയ്ക്ക് അഗ്നിബാധ ഉണ്ടാകാതെ മുൻ കരുതലെടുക്കുകയും ചെയ്തു.
ദുരൂഹ സാഹചര്യത്തിൽ കാണാതായി
കുണ്ടറ: കിഴക്കേ കല്ലട കൊടുവിളയിൽ ദുരൂഹ സാഹചര്യത്തിൽ വയോധികനെ കാണാതായി.
കൊടുവിള ക്ണാവിൽ വീട്ടിൽ ഫ്രാൻസിസിനെ (68) ആണ് കാണാതായത്. മാനസിക ദൗർബല്യമുള്ള ഫ്രാൻസിസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കിഴക്കേ കല്ലട പോലീസിൽ പരാതി നൽകി.
ഇലക്ട്രോണിക്സ് റിപ്പയറിംഗ് സെന്ററിൽ തീപിടുത്തം
10:55 PM Nov 24, 2022 | Deepika.com