ക്രി​സ്തു​രാ​ജ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്

10:55 PM Nov 24, 2022 | Deepika.com
കൊ​ല്ലം: ക്രി​സ്തു​രാ​ജ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ന്‍റെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന് ന​ട​ക്കും.

രാ​വി​ലെ ഒ​മ്പ​തി​ന് ദീ​പ​ശി​ഖാ റാ​ലി സ്കൂ​ൾ സ്ഥാ​പി​ച്ച ദൈ​വ​ദാ​സ​ൻ റ​വ.​ഡോ. ജെ​റോം എം. ​ഫെ​ർ​ണാ​ണ്ട​സിന്‍റെ ക​ബ​റി​ട​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഫാ.​ബി​നു തോ​മ​സ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

11 - ന് ​അ​സം​ബ്ലി ഡ​യ​സി​ന്‍റെ​യും ന​വീ​ക​രി​ച്ച ജൂ​ബി​ലി ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കൊ​ല്ലം രൂ​പ​ത മെ​ത്രാ​ൻ റ​വ.​ഡോ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ആന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​സേ​വ്യ​ർ ലാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോം എം. ​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ല്ലം രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഫാ.​ബി​നു തോ​മ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ്രി​ൻ​സി​പ്പ​ൽ ജി. ​ഫ്രാ​ൻ​സി​സ്, ജി.​രാ​ജീ​വ്, എ.​കെ. സ​വാ​ദ്, ജെ. ​ത​ങ്ക​മ​ണി, ആന്‍റ​ണി പീ​റ്റ​ർ, പ്ര​ഫ. പ്രേം ​ഏ​ലി​യാ​സ്, ഷേ​ർ​ളി മാ​നു​വ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ എ. ​റോ​യി​സ്റ്റ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
1948-ലാ​ണ് ക്രി​സ്തു​രാ​ജ് സ്കൂ​ൾ സ്ഥാ​പി​ച്ച​ത്. ആ​ദ്യ കാ​ല​ത്ത് ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഒ​രു​മി​ച്ച് പ​ഠി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ 1962 സെ​പ്തം​ബ​ർ 17 ന് ​വി​ദ്യാ​ല​യം ക്രി​സ്തു​രാ​ജ് സ്കൂ​ൾ ബോ​യ്സ് ആ​യി മാ​റി.

1998-ൽ ​സ്കൂ​ളി​ൽ പ്ല​സ്ടു സ്ഥാ​പി​ത​മാ​യി. ഇ​തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി​യി​ലേ​യ്ക്കും സ്കൂ​ൾ ക​ട​ക്കു​ക​യാ​ണ്. പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള ക്രി​സ്റ്റി ഫെ​ർ​ണാ​ണ്ട​സ്, ഡോ.​ജോ​ൺ സ​ഖ​റി​യ, അ​ഡ്വ.​വി.​രാ​ജേ​ന്ദ്ര ബാ​ബു, അ​നി​ൽ സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.