കുണ്ടറ: കിഴക്കേ കല്ലട കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ പാദുകാവൽ തിരുനാളിന് 27ന് വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ.ജോൺപോൾ ചാൾസ് കൊടിയേറ്റും.
തുടർന്ന് നടക്കുന്ന തിരുനാൾ സമാരംഭ ദിവ്യബലിക്ക് കൊ ല്ലം രൂപത മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. ക്രിസ്റ്റഫർ ഹെൻട്രി വചനപ്രഘോഷണം നടത്തും. 28 മുതൽ ഡിസംബർ ഒന്നു വരെ നടക്കുന്ന തിരുക്കർമങ്ങളിലും ദിവ്യ ബലികളിലും നീണ്ടകര ഇടവക വികാരി ഫാ. ജഗദീഷ്, നാന്തിരിക്കൽ ഇടവക വികാരി ഫാ.വിമൽ കുമാർ, ഇരവിപുരം ഇടവക വികാരി ജോർജ് സെബാസ്റ്റ്യൻ, നീണ്ടകര കർമല ഭവനിലെ ഫാ. ഡെന്നീസ് പ്രവീൺ, കുമ്പളം ഇടവക വികാരിഫാ. ജോസ് സെബാസ്റ്റ്യൻ, തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. സിൽവി ആന്റണി, വെള്ളിമൺ ഇടവക വികാരി ഫാ. ഡൈജു തോപ്പിൽ, കൊല്ലം രൂപത എപ്പിസ്കോപ്പൽ വികാർ ഫാ. ബൈജു ജൂലിയാൻ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും.
ഡിസംബർ രണ്ടിന് വൈകുന്നേരം 5.30ന് വേസ്പര, കൊല്ലം രൂപതാ വികാർ ജനറൽ മോൺ. വിൻസന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. കാവനാട് സെന്റ്് ജോസഫ് ആശ്രമത്തിലെ ഫാ. അലക്സ് സ്റ്റാൻലി വചനപ്രഘോഷണം നടത്തും.
തിരുനാൾ സമാപന ദിനമായ മൂന്നിന് രാവിലെ ഏഴിന് നടക്കുന്നദിവ്യബലിക്ക് പടപ്പക്കര ഇടവക വികാരി ഫാ. ഫ്രാൻസിസ് ജോൺ മുഖ്യകാർമികനാകും. 10ന് തിരുനാൾ സമൂഹ ബലി. ബിഷപ്പ് എമിരിത്തൂസ് ഡോ. സ്റ്റാൻലി റോമൻ മുഖ്യ കാർമികനാകും. ഫാ അനിൽ ഫ്രഡിനാന്റ്, ഫാ. സ്റ്റെർവിൻ, ഫാ ജോസഫ് ഷാജൻ എന്നിവർ സഹകാർമികരാകും .
വൈകുന്നേരം അഞ്ചിന് കല്ലട ഇടവക വികാരി ഫാ. ജോൺ പോൾ ചാൾസിന്റെ മുഖ്യകാർമികത്വത്തിൽ സമാപന ദിവ്യബലി നടക്കും. തിരുവനന്തപുരം അസീസി ആശ്രമം ഫാ. ലൂഷ്യസ് വചനപ്രഘോഷണം നടത്തും. തുടർന്ന് തിരുനാൾ കൊടിയിറക്ക്.
കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ തിരുനാൾ 27 മുതൽ
10:55 PM Nov 24, 2022 | Deepika.com