കൊല്ലം: കൊല്ലം വിമലഹൃദയ ഐ എസ് സി പഴയാറ്റിൻകുഴി സ്കൂളിൽ എഎസ്ഐഎസ് സി കൾച്ചറൽ ഫെസ്റ്റ് 2022 സബ്സോണൽ ലെവൽ മത്സരങ്ങൾക്ക് തുടക്കമായി.
സീരിയൽ -സിനിമാനടിയും അവതാരകയുമായ സുബി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. എഫ്ഐഎച്ച് സഭാ മേധാവി റവ. മദർ റെക്സിയമേരി അധ്യക്ഷത വഹിച്ചു. വിമല ഹൃദയ ഐഎസ് സി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നോർമമേരി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജൈൽസ് മേരി, ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. സിൽവി ആന്റണി, ട്രിനിറ്റി ലൈസിയം പ്രിൻസിപ്പൽ ഫാ. ജാക്ക്സൺ ജെയിംസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പതിമൂന്ന് സ്കൂളുകളിൽ നിന്നായി വിവിധ ഇനം പരിപാടികളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഇൻഫെന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് ഒന്നാം സ്ഥാനവും വിമല ഹൃദയ ഐഎസ് സി സ്കൂൾ പഴയാറ്റിൻകുഴി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പഴയാറ്റിൻകുഴി വിമലഹൃദയ സ്കൂളിൽ കൾച്ചറൽ ഫെസ്റ്റ് 2022 തുടങ്ങി
11:11 PM Oct 07, 2022 | Deepika.com