കൊല്ലം: എഎച്ച്ആര്ഡിയുടെ ചെങ്ങന്നൂര്‍, ചേര്‍ത്തല, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എംസിഎ കോഴ്സില്‍ ജനറല്‍/റിസര്‍വേഷന്‍ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. ഡിഗ്രി, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് പഠിക്കുകയും ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. (റിസര്‍വേഷന്‍ സീറ്റ് 45%).
എല്‍ബിഎസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍- 0479 -2454125, 2455125 (ചെങ്ങന്നൂര്‍ കോളേജ്), 0478 -2552714, 2553416 (ചേര്‍ത്തല കോളേജ്), 0482 -2271737, 2271511(പൂഞ്ഞാര്‍ കോളേജ്).
സ്കോളര്‍ഷിപ്പിന്
അപേക്ഷിക്കാം
കൊല്ലം: 2021-22 വര്‍ഷത്തെ അംഗീകൃത വിദ്യാലയങ്ങള്‍/യൂണിവേഴ്സിറ്റികള്‍ നടത്തിയ പത്താം ക്ലാസ് മുതല്‍ പോസ്റ്റ് ഗ്രാജുവേഷന് വരെയുള്ള റെഗുലര്‍ കോഴ്സുകളുടെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരും, മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനം ഉള്ളവരുമായ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 25ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. നിശ്ചിത അപേക്ഷാ ഫോംwww.sainikwelfarekerala.org ഫോണ്‍ 04742792987.
എംസിഎ സ്പോട്ട് അഡ്മിഷന്
10:59 PM Oct 07, 2022 | Deepika.com