കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോട്നുബന്ധിച്ചു നടത്തിയ സരസ്വതി ദേവി ചിത്ര രചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. വിജയികൾക്കുള്ള പുരസ്കാര ദാനം റൂറൽ ഡി വൈ എസ് പി. ജി ഡി വിജയകുമാർ നിർവഹിച്ചു. എൽ പി, യൂ പി, എച്ച് എസ്, കോളേജ് തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാന വിതരണവും നടത്തി.
ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് മനു, ഉപദേശക സമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ, വൈസ് പ്രസിഡന്റ് അശ്വിനിദേവ്, സെക്രട്ടറി വത്സല, പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം ഉപദേശസമിതി പ്രസിഡന്റ് വിനായക എസ് അജിത്കുമാർ, ചിറയത്ത് അജിത്കുമാർ, സഹശാന്തി രതീഷ് കുമാർ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു
ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി
10:58 PM Oct 07, 2022 | Deepika.com