ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ള്ളു​ഷാ​പ്പ്; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ജ​ന​കീ​യ സ​മി​തി

10:58 PM Oct 07, 2022 | Deepika.com
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭാ​ര​തീ​പു​ര​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ള്ളു​ഷാ​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ജ​ന​കീ​യ സ​മി​തി. ഇ​രു​ന്നൂ​റോ​ളം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി, നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ല​ക്ഷം​വീ​ട് കോ​ള​നി, ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഗ്രൗ​ണ്ട്‌, ലൈ​ബ്ര​റി, ക​ലാ-​കാ​യി​ക വേ​ദി കെ​ട്ടി​ടം അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന തു​മ്പോ​ട് റോ​ഡി​ല്‍ ക​ള്ളു​ഷാ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ര്‍ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ഷേ​ധം ന​ട​ത്തി​വ​രു​ന്ന​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. തു​മ്പോ​ട് നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്ന് മ​റ​വ​ന്‍​ചി​റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷൈ​ന്‍ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഷാ​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ര്‍​ക്കൊ​പ്പം നി​ന്ന് ചെ​റു​ക്കു​മെ​ന്ന് ഷൈ​ന്‍ ബാ​ബു പ​റ​ഞ്ഞു. ജ​ന​കീ​യ സ​മി​തി ക​ണ്‍​വീ​ന​ര്‍ പി.​ടി കൊ​ച്ചു​മ്മ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ്‌ അം​ഗം ഷീ​ന കൊ​ച്ചു​മ്മ​ച്ച​ന്‍, ബി ​രാ​ജീ​വ്‌, തു​ന്പോ​ട് ഭാ​സി, എം.​എ​ന്‍ വി​ജ​യ​കു​മാ​ര്‍, ശൈ​ലേ​ന്ദ്ര​നാ​ഥ്, ആ​ർ ഗോ​പ​കു​മാ​ർ, അ​ജീ​ഷ് സു​കു​മാ​ർ, കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന്തോ​ഷ്, വി​നോ​ദ് കു​മാ​ർ, സ​ജീ​വ​ൻ അ​നി​ല, ജ​യ​ശ്രീ, സു​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.