ഉ​ഗ്ര​ന്‍​കു​ന്നി​ല്‍ പൊ​തു​ശ്മ​ശാ​നം; നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

11:26 PM Oct 06, 2022 | Deepika.com
കൊല്ലം: കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ഉ​ഗ്ര​ന്‍​കു​ന്നി​ല്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ എ​ല്‍പി​ജി ശ്മ​ശാ​ന​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 58 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​ട്ടു​ള്ള​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കാ​ത്ത വി​ധ​ത്തി​ലാ​കും പ്ര​വ​ര്‍​ത്തി​ക്കു​ക. ശ്മ​ശാ​ന​ത്തി​ന് ചു​റ്റും പൂ​ന്തോ​ട്ട​ങ്ങ​ളും ഒ​രു​ക്കും. പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യാ​ന്‍ സ്വ​ന്ത​മാ​യി വ​സ്തു ഇ​ല്ലാ​ത്ത​വ​ര്‍​ക്കും സ്ഥ​ല​പ​രി​മി​തി ഉ​ള്ള​വ​ര്‍​ക്കും പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ.​ഷാ​ജു പ​റ​ഞ്ഞു.