ലി​പി സ​ര്വ​സ്വ​തി പൂ​ജ ഒ​രു​ക്കി കാ​മ​ന്‍​കു​ള​ങ്ങ​ര ക്ഷേ​ത്രം

11:26 PM Oct 06, 2022 | Deepika.com
ച​വ​റ: സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ല്‍ ലി​പി സ​ര​സ്വ​തി പൂ​ജ ഒ​രു​ക്കി ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്രം. ക്ഷേ​ത്ര സ​രം​ക്ഷ​ണ സ​മ​തി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ എ​ഴു​ത്തി​നിരു​ന്ന കു​രു​ന്നു​ക​ള്‍ മു​ത​ല്‍ വ​യോ​ധി​ക​ര്‍ വ​രെ ലി​പി സ​ര​സ്വ​തി പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്തു.

അ​രി​യി​ല്‍ പ​ഴ​യ മ​ല​യാ​ള ലി​പി​യി​ലാ​യി​രു​ന്നു ലി​പി. അ​ക്ഷ​ര പൂ​ജ​യി​ല്‍ ഭ​ക്തി​യോ​ടെ എ​ഴു​താ​ന്‍ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ര്‍ പ​ങ്കെ​ടു​ത്തു.​ രാ​വി​ലെ എ​ട്ട് മു​ത​ല്‍ തു​ട​ങ്ങി​യ ച​ട​ങ്ങ് 11.30- ഓ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. മ​ണ്ഡ​പ​ത്തി​ല്‍ അ​ക്ഷ​ര​ങ്ങ​ള്‍ എ​ഴു​താ​നി​രു​ന്ന​വ​ര്‍​ക്ക് കാ​ണാ​ന്‍ പാ​ക​ത്തി​ല്‍ സംവിധാനം സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഇ​ത് നോ​ക്കി​യാ​ണ് പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ക്ഷ​ര ദേ​വി​യെ സ്തു​തി​ച്ച​ത്.​ മു​ട​ക്കം കൂ​ടാ​തെ വി​ജ​യ ദ​ശ​മി ദി​ന​ത്തി​ല്‍ ന​ട​ത്തി വ​രു​ന്ന ഈ ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ദൂ​രെ ദേ​ശ​ത്ത് നി​ന്നും പോ​ലും ഭ​ക്ത​രെ​ത്തി.​ സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും ഉ​ള്‍​പ്പെ​ടെ ലി​പി പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്തു.