ചാത്തന്നൂർ: എസ് എൻ ഡി പി യോഗം ചാത്തന്നൂർ യൂണിയനിലെ ഏറം 578-ാം നമ്പർ ശാഖാക്കമ്മിറ്റി യുടെ നേതൃത്വത്തിൽ ചികിത്സാ സഹായം നല്കി. കാൻസർ രോഗത്തിനും ഡയാലിസിസിനും വിധേയരായ, ശാഖാംഗങ്ങളായ രാജീവ് -ഉഷ ദമ്പതികൾക്കാണ് 25000രൂപ ചികിത്സാ സഹായമായി നൽകിയത്.
യൂണിയൻ ഓഫീസിൽ ശാഖാപ്രസിഡന്റ് കെ ആർ വലലന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബി ബി ഗോപകുമാർ ധന സഹായം നൽകി. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ നടരാജൻ, ശാഖാസെക്രട്ടറി സുഭാഷ്, കമ്മിറ്റി അംഗങ്ങളായ ദേവരാജൻ, അനിൽകുമാർ, പ്രസാദ്, ജയപ്രകാശ്, വനിതാ സംഘം പ്രസിഡന്റ് ഷീജ, സെക്രട്ടറി ആശ റാണി എന്നിവർ പങ്കെടുത്തു.
ചികിത്സാ സഹായം നൽകി
11:25 PM Oct 06, 2022 | Deepika.com