ചവറ : പയ്യലക്കാവ് കുളത്തൂർമുക്ക് യുവജന ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പ്രദീപ്.സി. കുളത്തൂർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, സി.രതീഷ്, സി.കെ. ടെസ്, ബാബു, ബി.അനിൽകുമാർ, സ്വപ്ന.എസ്, ബി.ശശികുമാർ, സി. പ്രവീൺ, വി.വിനോദ്, സുജിത്ത് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
യുവജന ഗ്രന്ഥശാല ഉദ്ഘാടനം
11:25 PM Oct 06, 2022 | Deepika.com