കൊല്ലം: മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ മാതൃഭാഷ വകുപ്പ് രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കൊല്ലം ചിന്നക്കടയിൽ ഭാഷാ സംഗമം സംഘടിപ്പിക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പ്, പങ്കാളിത്തം, സംഘാടനം എന്നിവയെക്കുറിച്ച് ആലോചിക്കുന്നതിനും പൊതു കൂട്ടായ്മ രൂപകരിക്കുന്നതിനുമായി 10 ന് വൈകുന്നേരം 4 മുതൽ കൊല്ലം എൻജിഒ യൂണിയൻ ആഫീസിൽ ആണ് യോഗമെന്ന് പ്രസിഡന്റ് അടുതല ജയപ്രകാശ്, സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ , യു. അനിൽകുമാർ എന്നിവർ അറിയിച്ചു.
മലയാളം മാതൃഭാഷയായിട്ടുള്ളവരുടെ സംസ്ഥാനമായി കേരളം രൂപീകരിക്കപ്പെട്ടിട്ട് നവംബർ ഒന്നിന് 66 വർഷം പൂർത്തിയാകുന്നു. ഈ ദീർഘമായ കാലയളവിനുള്ളിൽ പോലും പ്രൈമറി വിദ്യാഭ്യാസം മുതൽ ഗവേഷണം വരെയും മജിസ്ട്രേറ്റ് കോടതി മുതൽ ഹൈക്കോടതി വരെയും വില്ലേജ് ആഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയും പൂർണമായി മലയാള വൽക്കരിക്കുവാൻ നമുക്കായിട്ടില്ല. മാത്രമല്ല മലയാളം അറിയാത്തവരുടെ എണ്ണം കേരളത്തിൽ അനിയന്ത്രിതമായി വർധിക്കുകയാണ്. ഇതിനാൽ കേരളം ഗുരുതരമായ സാംസ്കാരിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു.
സംഘാടക സമിതി രൂപീകരണം
11:25 PM Oct 06, 2022 | Deepika.com