ആശുപത്രിയിൽ താൽക്കാലിക ഒഴിവ്
11:25 PM Oct 06, 2022 | Deepika.com
ചവറ : നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിൽ ഡെന്തൽ ഡോക്ടർ, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ദന്തൽ ഡോക്ടർക്ക് ആവശ്യമായ യോഗ്യത ബിഡിഎസ്, ദന്തൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ടുവർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. സെക്യൂരിറ്റി സ്റ്റാഫിന്റെ യോഗ്യത വിമുക്തഭടന്മാർക്ക് മുൻഗണന, പ്രായം 45 ന് താഴെയായിരിക്കണം. അപേക്ഷകർ വെള്ളപേപ്പറിൽ അപേക്ഷയോടൊപ്പം യോഗ്യത, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ 14ന് രാവിലെ 10 ന് നേരിട്ടുള്ള ഇന്റർവ്യൂവിന് ഹാജരാകണം.