പ്രതിഷേധിച്ചു
11:25 PM Oct 06, 2022 | Deepika.com
പുനലൂർ: കല്ലടയാറ്റിലേക്കുള്ള കൈവഴിയായ വെട്ടിപ്പുഴ തോട്ടിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ഡിഎംകെ യൂത്ത് വിംഗ് കൊല്ലം ( ഈസ്റ്റ് ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജലസ്രോതസിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള കക്കൂസ് മാലിന്യമാണ് നിക്ഷേപിക്കപ്പെട്ടതെന്ന ആരോപണം വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിരിക്കുന്നതായി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷംനാദ് വള്ളക്കടവും പ്രസിഡന്റ് അമൃതരാജും ആരോപിച്ചു. സംഭവത്തിനു പിന്നിലുള്ള സത്യം വെളിച്ചത്തു കൊണ്ടുവരാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.