കൊല്ലം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മയക്ക് മരുന്ന് ഉപയോഗം നിയന്തിക്കുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയിലെ അധ്യാപകർക്കായി ശില്പശാല ആരംഭിച്ചു.
വർധിച്ചു വരുന്ന കുട്ടികളുടെ ലഹരി മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. ആൽത്തറമൂട് ക്യുഎസ്എസ്എസ് ഹാളിൽ നടക്കുന്ന യോദ്ധാവ് ശില്പശാല സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ക്രൈം ഡിറ്റാച്ച്മെന്റ് സക്കറിയ മാത്യുവിന്റെ അധ്യക്ഷതയിൽ സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
റിട്ട. ഡെപ്യുട്ടി കമ്മീഷണർ സുരേഷ് റിച്ചാർഡ്, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ബി.ഷെഫീക്ക്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഷിനോദാസ് എന്നീ വിദഗ്ധരാണ് ക്ലാസ് നയിക്കുന്നത്. സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അഭിലാഷ് എ, കെപിഒഎ ജില്ലാ പ്രസിഡന്റ് ജയകുമാർ, ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ സുനിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർക്ക് വേണ്ടിയുള്ള ശില്പശാല നാളെയും നടക്കും.
കുട്ടികളിലെ മയക്ക് മരുന്നു ഉപയോഗം; അധ്യാപകർക്കുള്ള ശില്പശാല ആരംഭിച്ചു
11:25 PM Oct 06, 2022 | Deepika.com