ചവറ സൗത്ത് : ലൂർദ്പുരം ലൂർദ്മാതാ ദേവാലയത്തിലെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള കൊന്പ്രിയ സഭയുടെ പഞ്ചദിന തിരുനാൾ ആരംഭിച്ചു. ഇടവക വികാരി ഫാ. ലാസർ എസ്. പട്ടകടവ് കൊടിയേറ്റി. ഫാ. ജോണ്‍പോൾ ജപമാല മാസാചരണം ഉദ്ഘാടനം ചെയ്തു. ഫാ. അമൽരാജ് മരിയൻ ദൂത് നൽകി.
തിരുനാൾ ദിവസങ്ങളിൽ രാവിലെ ഏഴിന് പ്രഭാതദിവ്യബലി, വൈകുന്നേരം അഞ്ചിന് സായാഹ്ന പൂജയും ദിവ്യകാരുണ്യ സന്നിധിയിലെ ജപമാല സമർപ്പണവും.ഇന്ന് വൈകുന്നേരം നാലിന് സന്തമേശ. നാളെ വൈകുന്നേരം ആറിനുള്ള വേസ്പര ഫാ. മിൽട്ടണ്‍ ജോർജ് നയിക്കും . ഫാ. പ്രേം ഹെൻറി സുവിശേഷ സന്ദേശം നൽകും; തുടർന്ന് മരിയൻ പ്രദക്ഷിണം.
ഒന്‍പതിന് രാവിലെ ഒന്‍പതിന് തിരുനാൾ സമൂഹബലി. മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യ കാർമികനായിരിക്കും. ഫാ. അലക്സ് സ്റ്റാലിൻ വചനപ്രഘോഷണം നടത്തും. ദിവ്യ കാരുണ്യ പ്രദക്ഷിണത്തിന് ഫാ. ആൽബർട്ട് പീറ്റർ നേതൃത്വം നൽകും. ഫാ. സോളമൻ വർഗീസ് ആശീർവാദം നൽകും.
വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. ലാസർ എസ്. പട്ടകടവ് കൃതജ്ഞതാ സമാപനബലി അർപ്പിക്കും. തുടർന്ന് ജപമാല സമർപ്പണം, കൊടിയിറക്ക് എന്നിവ നടക്കും.
ലൂർദ്പുരം കൊന്പ്രിയ തിരുനാൾ ആരംഭിച്ചു
11:23 PM Oct 06, 2022 | Deepika.com