കൊല്ലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശാസ്ത്ര സാംസ്കാരികോൽസവം ഇന്നു മുതൽ എട്ടു വരെ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും.
ഇന്ന് രാവിലെ 10ന് ശാസ്ത്രസാംസ്കാരികോത്സവം കേരള സാഹിത്യ അക്കാഡമി ചെയർമാൻ പ്രഫ.കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വി. രാജേന്ദ്രബാബു അധ്യക്ഷനാകും. മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, എംഎൽഎമാരായ എം. മുകേഷ്, എം. നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, പി. രാജേന്ദ്രൻ, കടപ്പാക്കട സ്പോർട്സ് ക്ലബ് സെക്രട്ടറി ആർ.എസ്.ബാബു എന്നിവർ പ്രസംഗിക്കും. കരിവെള്ളൂർ മുരളി വി.കെ.എസ് അനുസ്മരണ പ്രഭാഷണം നടത്തും.
ഉച്ച കഴിഞ്ഞ് 2.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ സെമിനാറുകളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ശാസ്ത്രകലാജാഥ "ഇന്നലെ ഇന്ന് നാളെ' എന്ന സെമിനാറിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എൻ.ഗണേശ് വിഷയം അവതരിപ്പിക്കും. കെ.കെ.കൃഷ്ണകുമാർ അധ്യക്ഷനായിരിക്കും. സജിതാ മഠത്തിൽ, കരിവെള്ളൂർ മുരളി, എം.എം. സചീന്ദ്രൻ, നരിപ്പറ്റ രാജു, പ്രമോദ് പയ്യന്നൂർ, മനോജ് നാരായണൻ, എം.എസ്. മോഹനൻ, കോട്ടക്കൽ മുരളി, രമ.ടി, പി.ജെ ഉണ്ണികൃഷ്ണൻ, റാഫി കാമ്പിശേരി, റഫീക്ക് മംഗലശേരി, ജിനോ ജോസഫ്, എൻ.വേണുഗോപാൽ, ടി.വി. വേണുഗോപാൽ, സുരേഷ് ബാബുശ്രീ, കെ.വി.വിജയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. വൈകുന്നേരം ആറ് മുതൽ രമ.ടി.മോഹന്റെ നേതൃത്വത്തിലുള്ള കലാസംഘവും പരിഷത്ത് കണ്ണൂർ ജില്ലാ കലാസംഘവും കലാപരിപാടികൾ അവതരിപ്പിക്കും.
വി.കെ.എസ് ശാസ്ത്ര സാംസ്കാരികോൽസവം ഇന്നുമുതൽ എട്ടുവരെ കൊല്ലത്ത്
11:18 PM Oct 05, 2022 | Deepika.com