കൊല്ലം: ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ലിമിറ്റഡിലെ അസിസ്റ്റന്റ് സെയില്സ്മാന് (കാറ്റഗറി നമ്പര്‍-105/2020) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വണ്‍ ടൈം വെരിഫിക്കേഷന് 12, 13, 14 തീയതികളില്‍ ആണ്ടാമുക്കത്തുള്ള പിഎസ് സി ജില്ലാ ഓഫീസില്‍ നടത്തും. ജനനതീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫൈല്‍ മെസേജ് മുഖേന അറിയിച്ച ദിവസത്തില്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ പ്രൊഫൈലില്‍ പരിശോധിക്കാം.
എം.ബി.എ സ്പോട്ട് അഡ്മിഷന്
കൊല്ലം: പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ് ആന്‍ഡ് ടെക്നോളജിയില്‍ (ഐഎംടി) ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റിലേക്ക് ഇന്ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന് നടത്തും.
ഡിഗ്രി 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0477 2267602, 8590599431, 9847961842, 8301890068.
പിഎസ്സി വണ്‍ ടൈം വെരിഫിക്കേഷന്
10:43 PM Oct 05, 2022 | Deepika.com