കുന്നിക്കോട്: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വിളക്കുടി ക്ഷേത്രത്തിനു സമീപം ബലേറോയും ലോറിയും കൂട്ടിയിടിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് ഗുരുതരമായി പരിക്കേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിലെ ഇ എൻ ടി സ്പെഷലിസ്റ്റ് ഡോ. എബിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45 ന് വിളക്കുടി ക്ഷേത്രം ജംഗ്ഷന് സമീപത്താണ് അപകടം നടന്നത് . രാവിലെ കൊട്ടാരക്കരയിൽ നിന്നും പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടെ വിളക്കുടിക്ക് സമീപം ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കൊല്ലത്തേക്ക് വന്നതാണ് ലോറി. ഇടിയുടെ ആഘാതത്തിൽ എതിർവശത്തേക്ക് മറിഞ്ഞ കാർ പൂർണമായും തകർന്ന നിലയിലാണ്.
നാട്ടുകാർ ചേർന്ന് ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ആവണീശ്വരത്ത് നിന്നും അഗ്നിശമനസേന എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
ദേശീയപാതയിൽ അപകടം; കാർ യാത്രികൻ ഗുരുതരാവസ്ഥയിൽ
11:10 PM Oct 03, 2022 | Deepika.com