കരുനാഗപ്പള്ളി: എക്സൈസ് റേഞ്ച് വിമുക്തി പഠന കേന്ദ്രവും കേരള സർവകലാശാല നാഷണൽ സർവീസ് സ്കീമും സംയുക്തമായി കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വിമുക്തി ദ്വിദിന ശില്പശാല ഇന്നും നാളെയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ന് രാവിലെ പത്തിന് എക്സൈസ് റേഞ്ച് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷ് അധ്യക്ഷത വഹിക്കും
എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് എക്സൈസ് കമ്മീഷണർ എസ് രഞ്ജിത്ത് മുഖ്യാതിഥിയാവും. എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ അൻസാർ ആർ എൻ ക്യാമ്പ് സന്ദേശം നൽകും. തുടർന്ന് കോളേജ് വിദ്യാർഥികളുമായി സിറ്റി പോലീസ് കമ്മീഷണർ സംവദിക്കും. പതിനൊന്ന് മുതൽ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ സൈബർ പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം കുമാർ ക്ലാസ് നയിക്കും.
നിയമ അവബോധ ക്ലാസിന് അഡ്വ കെ രജീഷ് നേതൃത്വം നൽകും. ആരോഗ്യമുള്ള ഇന്ത്യക്കായി ആരോഗ്യമുള്ള യുവത എന്ന വിഷയത്തിൽ ഡോ മിനിബാബു ക്ലാസെടുക്കും. വൈകുന്നേരം അഞ്ചിന് ലഹരി വിരുദ്ധ വിളംബര ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം സമാപിക്കും. എസിപി വി എസ് പ്രദീപ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനം സി ആര് മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിനുശേഷം ഫ്ലാഷ് മോബ്, വിമുക്തി സന്ദേശങ്ങൾ അടങ്ങിയ ബലൂൺ പറത്തൽ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി ഏഴു മുതൽ ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി രാജേഷ് നയിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടക്കും.
നാളെ രാവിലെ 10 ന് സമാപന സമ്മേളനം അഡീഷണൽ എസ്പി സോണി ഉമ്മൻ കോശി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സി പി സുധീഷ് കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
പി എൽ വിജിലാൽ, ഡോ. ഗോപകുമാർ, എസ് ആർ ഷെറിൻ രാജ്, അബ്ദുൽ മനാഫ്, ബി സന്തോഷ്, വൈ സജികുമാർ, അഭിലാഷ്, ചാൾസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു
വിമുക്തി ശില്പശാല ഇന്നും നാളെയും
11:10 PM Oct 03, 2022 | Deepika.com