കുണ്ടറ: സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിൽ ഇഞ്ചവിളയിൽ പ്രവർത്തിച്ചുവരുന്ന വൃദ്ധസദനത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു.
ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.ദിനേഷിന്റെ അധ്യക്ഷതയിൽ നടന്ന ദിനാചരണം എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സാമൂഹ്യനീതി ഓഫീസർ പ്രദീപൻ, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ദയ, സംസ്ഥാന വയോജന കൗൺസിൽ മെമ്പർ ചന്ദ്രശേഖരപിള്ള, മാനേജ്മെന്റ് കമ്മിറ്റി അംഗം ജി ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികളും നടന്നു. ചടങ്ങിൽ പോസ്റ്റർ രചന മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.
വയോജന ദിനം ആചരിച്ചു
11:04 PM Oct 03, 2022 | Deepika.com