കൊട്ടാരക്കര: താലൂക്ക് ആയൂര്‍വ്വേദ ആശുപത്രിയെ ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയാക്കി മാറ്റുന്നതിന് 10.5 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
ആശുപത്രി വികസനകാര്യത്തില്‍ തുടര്‍ച്ച ഉണ്ടാക്കുന്നതിനായി സ്ഥലം നിയമസഭാംഗം കൂടിയായ മന്ത്രി സംസ്ഥാന ആയുഷ് അധികൃതരോടൊപ്പം മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രി സന്ദര്‍ശിക്കുകയും ആശുപത്രി വികസനത്തിനുവേണ്ട പദ്ധതി തയാര്‍ ചെയ്യാന്‍ ആയുഷ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അപ്രകാരം തയ്യാര്‍ ചെയ്ത പദ്ധതിക്കാണ് 10.5 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയിട്ടുള്ളത്.
ജനങ്ങള്‍ക്ക് ആയൂര്‍വേദ ചികിത്സയ്ക്ക് പുറമേ ഇതര ചികിത്സാ സംവിധാനങ്ങളായ സിദ്ധ, യോഗ ആന്റ് നാച്ചുറോപ്പതി, യുനാനി എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനമാണ് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയായി മാറുന്നതോടെ ലഭ്യമാക്കുന്നത്.
ഇന്റഗ്രേറ്റഡ് ആശുപത്രിയായി മാറുന്നതോടെ സംയോജിത ചികിത്സാസംവിധാനങ്ങള്‍ക്കൊപ്പം ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിലും കുതിച്ചുചാട്ടമുണ്ടാകും.
കൊട്ടാരക്കര താലൂക്ക് ആയൂർവേദ ആശുപത്രി വികസനത്തിന് 10.5 കോടി
11:02 PM Oct 03, 2022 | Deepika.com