രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
11:24 PM Oct 02, 2022 | Deepika.com
കൊല്ലം: കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി തിരുവനന്തപുരത്തേക്ക് പോയ ആംബുലൻസ് ആയൂരിൽ അപകടത്തിൽപ്പെട്ടു. റോഡുവിളയിൽ നിന്ന് ആയൂരിലേക്ക് വന്ന ഇന്നോവകാറുമായാണ് ആംബുലൻസ് ക ൂട്ടിയിടിച്ചത്. ആംബുലൻസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ രോഗിയാണ് ഉണ്ടായിരുന്നത്. ആംബുലൻസിലു ണ്ടായിരുന്ന രോഗിയെ അപകടത്തിൽപ്പെട്ട ഇന്നോവ കാറിൽ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആംബുലൻസ് നിശേഷം തകർന്നു. ചടയമംഗലം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.