കൊല്ലം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി അനുശോചിച്ചു.
മികച്ച ഒരു സംഘാടകനും , മന്ത്രിയും സാമാജികനും ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്നും അദേഹത്തിന്റെ വിയോഗം സിപിഎമ്മിനും കേരള പൊതുസമൂഹത്തിന് തന്നെയും തീരാ നഷ്ടം ആണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അനുശോചിച്ചു
11:18 PM Oct 01, 2022 | Deepika.com