പ്രവർത്തനോദ്ഘാടനവും പ്രതിഭ സംഗമവും ഇന്ന്
11:18 PM Oct 01, 2022 | Deepika.com
കരിക്കം: കരിക്കം വൈഎംസിഎ പ്രവർത്തനോദ്ഘാടനവും പ്രതിഭ സംഗമവും ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കരിക്കം കിപ്സിൽ നടക്കും. രാഷ്ട്രപതിയുടെ പോലീസ് മെഡൽ ജേതാവും മുൻ പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലുമായ കെ.എൽ.ജോൺകുട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിക്കും. വിദ്യാജ്യോതി പ്രോജക്ടിന്റെ ഉദ്ഘാടനം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആർ.പ്രദീപ് നിർവഹിക്കും. ഗാന്ധി സ്മൃതി സംഗമം, പ്രതിഭകളെ ആദരിക്കൽ,അവാർഡ് ദാനം എന്നിവയും നടക്കുമെന്ന് ഭാരവാഹികളായ മാത്യു വർഗീസ്, പി.വൈ തോമസ് എന്നിവർ അറിയിച്ചു.