ചാത്തന്നൂർ: കേരള വേടർ സമാജത്തിന്റെ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. അതീവ ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഭരണവർഗത്തിന്റെ നയത്തിനെതിരെ പട്ടികജാതി പട്ടികവർഗ്ഗ സമുദായങ്ങളുടെ നേതൃത്വത്തിൽ സമരപരമ്പര തുടങ്ങുമെന്നും സമുദായത്തിന്റെ 16 ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച സമര പ്രക്ഷോഭങ്ങൾ പൊതുജന സാമൂഹിക രാഷ്ട്രീയ പിന്തുണയോടുകൂടി സംഘടിപ്പിക്കുമെന്നും സമരസമിതി വ്യക്തമാക്കി.
കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ബാബു പട്ടംതുരുത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയമോൾ പി മുഖ്യപ്രഭാഷണം നടത്തി.
കെവിഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കുഞ്ഞുമോൻ കള്ളിക്കാട്, കെവിഎസ് ജില്ലാ പ്രസിഡൻറ് രാജേഷ് പാറങ്കോട് , കൊല്ലം ജില്ലാ സെക്രട്ടറി മനോഹരൻ കൈതക്കോട് , തുളസീധരൻ ഓണോലിൽ, സുകുമാരൻ ചാരുംകുഴി, കെവിഎസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ശശാങ്കൻ ഉളിയനാട്, സെക്രട്ടറി ചന്ദ്രൻ പാറവിള, ശാന്ത കടയ്ക്കൽ എന്നിവർ പ്രസംഗിച്ചു .
ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സമരം ചെയ്യും
11:17 PM Oct 01, 2022 | Deepika.com