കൊല്ലം: വി കെയർ പാലിയേറ്റീവ് ആന്റ് ചാരിറ്റബിൾ ട്രസ്റ്റും ജില്ലാ പാലിയേറ്റീവ് കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് പരിശീലനവും വയോജന ദിനാഘോഷവും കരുതൽ മ്യൂസിക് അക്കാദമി ഹാളിൽ നടത്തി.
വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ്. സേവ്യർ വലിയവീട് ഉദ്ഘാടനം നിർവഹിച്ചു. കിടപ്പുരോഗികൾക്കുള്ള പ്രകാശമാണ് പാലിയേറ്റീവ് വോളന്റിയേഴ്സെന്നും നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾ മാറ്റിവെച്ചുള്ള പ്രവർത്തനമാണ് ഈ മേഖലയിൽ വേണ്ടതെന്നും ജോർജ് എഫ് സേവ്യർ പറഞ്ഞു.
വി കെയർ പാലിയേറ്റീവ് വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് നഴ്സ് ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി ക്ലാസ് എടുത്തു. രോഗികളെ പരിചരിക്കുവാൻ തയാറാകുന്ന പാലിയേറ്റീവ് വോളന്റിയറിന് വേണ്ട സ്വഭാവം തുടർച്ചയായി നിലനിൽക്കുക എന്നതാണ്. രോഗിയുമായി വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുവാനും അത് വഴി പരിചരണം സ്നേഹപ്രവർത്തിയായി മാറുവാനും ഇത് സഹായിക്കുമെന്നും ശ്രീദേവി പറഞ്ഞു.
വി കെയർ പാലിയേറ്റീവ് ട്രഷറർ ബെറ്റ്സി എഡിസൺ, ജോയിന്റ് സെക്രട്ടറി എഫ്രോൺ ജോർജ്, ഇപ്ലോ ജില്ലാ ചാപ്റ്റർ വൈസ് പ്രസിഡന്റ സോജാ ലീൻ ഡേവിഡ്, വോളന്റിയേഴ്സ് പുരുഷ വിഭാഗം കോർഡിനേറ്റർ സംഗീത്, വനിതാ വിഭാഗം കോർഡിനേറ്റർ മിനിമോൾ എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് പരിശീലനം സംഘടിപ്പിച്ചു
11:17 PM Oct 01, 2022 | Deepika.com