കൊല്ലം: ഇക്കൊല്ലത്തെ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികളില്‍ വൈവിദ്ധ്യമേറെ. ജില്ലാ ഭരണകൂടവും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം കോര്‍പറേഷനും, ഗാന്ധിപീസ് ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന പരിപാടി രാവിലെ 7.30ന് ആയിരം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നുള്ള സ്മൃതി യാത്രയോടെ തുടങ്ങും. ബീച്ചില്‍ അവസാനിക്കുന്ന യാത്രയുടെ ഫ്ളാഗ് ഓഫ് ഗാന്ധി പീസ് ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് പോള്‍ മത്തായി നിര്‍വഹിക്കും.
ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍ രാവിലെ 8.30ന് ഗാന്ധി സ്മൃതി സമ്മേളനം എന്‍. കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. എം. മുകേഷ് എംഎല് എ ഗാന്ധി ജയന്തി സന്ദേശം നല്‍കും. എം. നൗഷാദ് എംഎല് എ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തും. ഗാന്ധി പീസ് ഫൗണ്ടേഷന് സെക്രട്ടറി ജി. ആര്. കൃഷ്ണ കുമാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലും. ഫാത്തിമ മാതാ നാഷനല്‍ കോളജ് മലയാള വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണ്‍ സര്‍വമത പ്രാര്‍ഥന നടത്തും. ജില്ലാകളക്ടര്‍ അഫ്സാന പര്‍വീണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ് . ദിലീപ് കുമാര്‍ എന്നിവർ പ്രസംഗി ക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മിച്ച ‘ജീവിതമാണ് ലഹരി’ ഹ്രസ്വ ചലച്ചിത്രത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിക്കും. ലഹരിക്കെതിരെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തും.
ഗാന്ധിജയന്തി : ജില്ലാതല ആഘോഷം ഇന്ന്
11:15 PM Oct 01, 2022 | Deepika.com