കൊല്ലം: ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന 20 അംഗ റോളർസ്കേറ്റിങ് കേരള ടീമിന് കേരളാ റോളർ സ്കേറ്റിങ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ യാത്രയയപ്പ് നൽകി.
ആർട്ടിസ്റ്റിക് സ്കേറ്റിങ്, ഇൻലൈൻ സ്കേറ്റിങ്, സ്കേറ്റ് ബോർഡിങ് എന്നിവയിലാണ് കേരള ടീം ദേശീയ ഗെയിംസിൽ മത്സരിക്കുന്നത്. ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് ടീം ഗുജറാത്തിലേക്ക് പോയത്. അഭിജിത് അമൽരാജ്, ഏഞ്ചലിൻ ഗ്ലോറി ജോർജ്, ജുബിൻ ജെയിംസ്, ഐറിൻ ഹന്ന ജോർജ്, എലൈൻ സിറിൽ, എ.അതുല്യ, എവിൻ കോശി തോമസ്, അനന്ദു അജയരാജ് ആർ.അർജുൻ കൃഷ്ണ, എച്ച്.ദേവനന്ദൻ, വി.എസ്.വിപഞ്ച്, അർഷദ് എം.എസ്.മീരാൻ, മൻജിത് ആർ.സുനിൽ, പി.ആർച്ച, ലക്ഷ്മി എസ്.ജ്യോതി എഫ്.ഫ്ളെമിൻ, എസ്.വിനീഷ്, ജെ.ജോഷൻ, വിദ്യാദാസ്, എഫ്.കിരൺ എന്നിവരാണ് ടീം അംഗങ്ങൾ.
പരിശീലകരായ എസ്.ബിജു, വിനീത് വിജയൻ പുരുഷ, വനിതാ ടീം മാനേജർമാരായ വിഷ്ണു വിശ്വനാഥ്, ആരതി എ.നായർ, അഖില വിനോദ് എന്നിവരും ടീമിനൊപ്പമുണ്ട്. ദേശീയ, ലോകചാമ്പ്യൻ ഷിപ്പുകളിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ കേരള താരങ്ങളും ദേശീയ ഗെയിംസിലെ വിവിധ റോളർസ്കേറ്റിങ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും ഇതിൽ മെഡൽ പ്രതീക്ഷയുണ്ടെന്നും കേരളാ റോളർ സ്കേറ്റിങ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.
കേരളാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം കിട്ടിയശേഷം ആദ്യമായിട്ടാണ് കേരളത്തിലെ സ്കേറ്റിങ് താരങ്ങൾ ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നത്.
റോളർ സ്കേറ്റിംഗ് ടീമിന് യാത്രയയപ്പ് നൽകി
11:16 PM Sep 30, 2022 | Deepika.com