അഞ്ചല്‍: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകള്‍ക്ക് നേരെ കിഴക്കന്‍ മേഖലയിലും നടപടികള്‍ ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കിഴക്കന്‍ ജില്ല ഓഫീസ് ആയി പ്രവര്‍ത്തിച്ചിരുന്ന അഞ്ചല്‍ കൈതാടിയിലെ കെട്ടിടം പോലീസ് ഇന്നലെ സീല്‍ ചെയ്തു. വൈകുന്നേരം അഞ്ചോടെ പുനലൂര്‍ ഡിവൈഎസ്പി ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഓഫീസ് കെട്ടിടം സീല്‍ ചെയ്തത്. ഓഫീസുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ അഞ്ചല്‍ പോലീസ് ഉച്ചയോടെ തന്നെ സ്ഥലത്ത് എത്തി പരിധോധനകള്‍ നടത്തിയിരുന്നു.
തുടര്‍ന്ന് കെട്ടിടം പോലീസ് ഏറ്റെടുത്തുകൊണ്ടുള്ള റൂറല്‍ പോലീസ് മേധാവിയുടെ ഉത്തരവ് വൈകിട്ടോടെ കെട്ടിടത്തില്‍ പതിപ്പിച്ചു. കെട്ടിടം ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി, സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്നിവരുടെ സാനിധ്യത്തിലാണ് പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. പുനലൂര്‍ സബ് ഡിവിഷനില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഒരു ഓഫീസ് മാത്രമാണ് ഉള്ളതെന്നും. അഞ്ചലില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസാണ് ഇപ്പോള്‍ സീല്‍ ചെയ്തതെന്നും ഡിവൈഎസ്പി ബി വിനോദ് പറഞ്ഞു.
വിശദമായ റിപ്പോര്‍ട്ട് ജില്ല കളക്ടര്‍ക്ക് നല്‍കും. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുനടപടികള്‍ കൂടി പൂര്‍ത്തീകരിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. അതേസമയം തന്നെ കിഴക്കന്‍ മേഖലയില്‍ പിഎഫ്ഐയ്ക്ക് സ്വാധീനമുള്ള മേഖലകളില്‍ എല്ലാം പോലീസ് നിരീക്ഷണം തുടരുന്നുണ്ട്. മറ്റെവിടെയെങ്കിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, കൂടിച്ചേരലുകള്‍ നടക്കുന്നുണ്ടോ എന്നതടക്കം പോലീസ് നിരീക്ഷിച്ചുവരികയാണ്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ല ഓഫീസ് പോലീസ് സീല്‍ ചെയ്തു
11:14 PM Sep 30, 2022 | Deepika.com