കലുങ്കുകളുടെ നിര്‍മാണത്തിന് അരക്കോടി അനുവദിച്ചു
11:01 PM Sep 28, 2022 | Deepika.com
അഞ്ചൽ: കഴിഞ്ഞ പ്രളയകാലത്ത് തകർന്ന പഞ്ചായത്ത് കലുങ്കുകൾ പുനർനിർമ്മിക്കുന്നതിന് വേണ്ടി ഇടമുളയ്ക്കൽ പഞ്ചായത്തിന് അരക്കോടി രൂപ അനുവദിച്ചതായി പി.എസ് സുപാൽ എംഎൽഎ അറിയിച്ചു. മതുരപ്പാ-വയയ്ക്കൽ, അസുരമംഗലം-കൈപ്പള്ളി എന്നീ റോഡുകളിലെ ഒരോ കലുങ്കുകളുടെ പുനർനിർമാണം, പാർശ്വഭിത്തി, ഓട എന്നിവയുടെ നവീകരണ പ്രവൃത്തികൾക്കാണ് ഇരുപത്തി അഞ്ച് ലക്ഷം രൂപാ വീതം അനുവദിച്ചത്. സാങ്കേതികാനുമതികൾ ലഭ്യമായാലുടൻ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും എംഎല്‍എ ഓഫീസ് അറിയിച്ചു.