കൊട്ടാരക്കര: ഹർത്താൽ ദിനത്തിൽ ഓയൂരിൽ നിന്നും ആയൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത രണ്ട് പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
ഓയൂർ ചുങ്കത്തറ റിയാസ് മൻസിലിൽ റാസിയ (38), ഓയൂർ ചുങ്കത്തറ ഷെമീറ മൻസിലിൽ ആഷിക്ക് (24 ) എന്നിവരാണ് അറസ്റ്റിലായത്. മോട്ടോർ സൈക്കിളിൽ ബസിന്റെ പിറകെ വന്ന പ്രതികൾ താന്നിമൂട് ജംഗ്ഷന് സമീപം വച്ച് കല്ലെടുത്തെറിഞ്ഞ് ഗ്ലാസ് പൊട്ടിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
ഹര്‍ത്താൽ ദിനത്തിൽ ബസിന്റ ചില്ല് തകര്‍ത്തവർ അറസ്റ്റിൽ
11:01 PM Sep 28, 2022 | Deepika.com